ചില ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് നമ്മുടെ ഉറക്കത്തിനെ ദോഷകരമായി ബാധിക്കും. ഉറങ്ങാൻ പോകുന്നതിനു മുൻപ് ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും.ഏതൊക്കെയാണെന്ന് നോക്കിയാലോ. ആദ്യമായി പറയുന്നത് കോഫിയുടെ കാര്യമാണ്. രാത്രി ഉറങ്ങുന്നതിനു മുൻപ് കോഫി കഴിക്കുന്നത് നല്ലതല്ല. ഇതിൽ അടങ്ങിയിരിക്കുന്ന കഫൈൻ ഉറക്കത്തെ തടസ്സപ്പെടുത്തും.
ഉറങ്ങുന്നതിനു മുൻപ് എരിവും പുളിയും ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ താപനില കൂട്ടുന്നതിനും അസിഡിറ്റി ഉണ്ടാക്കാനും കാരണമാകും. ജങ്ക് ഫുഡ്സ് രാത്രി കഴിക്കുന്നത് നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്താൻ കാരണമാകും. തണുപ്പുള്ള ഐസ്ക്രീം പോലുള്ള സാധനങ്ങൾ രാത്രിയിൽ കഴിക്കുന്നത് ഇതിൽ അടങ്ങിയിരിക്കുന്ന മധുരവും ഉയർന്ന ഫാറ്റും ഉറക്കത്തെ നഷ്ടപ്പെടുത്തുന്നതിന് കാരണമാകും.
അടുത്തതായി പറയുന്നത് ചോക്ലേറ്റ് ആണ്. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ടൈറോസിൻ എന്ന ഘടകം ഉറക്കത്തെ നഷ്ടപ്പെടുത്താൻ കാരണമാകും. ദഹിക്കാൻ ഒരുപാട് സമയം എടുക്കുന്ന പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് നല്ലതല്ല. സിട്രസ് ധാരാളമായി അടങ്ങിയ ഓറഞ്ച്, നാരങ്ങ പോലുള്ള പഴങ്ങൾ രാത്രി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക