കോഴിക്കോട്: വ്യാജ രേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യയെ പിടികൂടാന്‍ പൊലീസിന് സഹായകമായത് അടുത്ത സുഹൃത്തിന്റെ മൊഴി. വിദ്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുഹൃത്തില്‍ നിന്നാണ് ലഭിച്ചത്. ഇവരുടെ ഫോണ്‍ വിവരം ചോരാതിരിക്കാന്‍ പൊലീസ് വാങ്ങിവെച്ചു. വിദ്യയെ പിടികൂടാന്‍ കൃത്യമായ ഇടപെടലാണ് പൊലീസ് നടത്തിയത്.
വ്യാജരേഖ കേസില്‍ ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ശേഷം ഇന്നലെയാണ് വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട് മേപ്പയ്യൂരില്‍ നിന്ന് അഗളി പൊലീസായിരുന്നു വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക