ഒരിടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലും അപർണ ബാലമുരളിയും ഒന്നിക്കുന്ന “ധൂമം” ഇന്ന് തിയേറ്ററുകളിൽ എത്തി. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പവൻകുമാർ ആണ് ഹോം ബാല ഫിലിംസ് നിർമിക്കുന്ന ആദ്യ മലയാള ചിത്രമായ “ധൂമം” സംവിധാനം ചെയ്തിരിക്കുന്നത്. ഫഹദ് ഫാസിൽ എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് “ധൂമം”. ഫഹദ് ഫാസിലിനോടൊപ്പം മറ്റ് അഭിനേതാക്കളും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
“മഹേഷിന്റെ പ്രതികാരം” എന്ന ചിത്രത്തിനുശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ഇവരെ കൂടാതെ റോഷൻ മാത്യു, ജോയ് മാത്യു, അച്യുത് കുമാർ, വിനീത്, അനു മോഹൻ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്. പൂർണ്ണചന്ദ്രതേജസ്വി സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനിമാറ്റോഗ്രാഫർ പ്രീത ജയരാമൻ ആണ്. മലയാളം,തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ചിത്രം തിയേറ്ററുകളിൽ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക