മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു മലയാളി താരം സഞ്ജു സാംസണ്. ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു മടങ്ങിയെത്തുന്നത്. രോഹിത് ശര്‍മ ക്യാപ്റ്റനായ ഏകദിന ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി അജിങ്ക്യ രഹാനയെ തിരഞ്ഞെടുത്തു.
2022 നവംബറില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു സഞ്ജുവിന്റെ അവസാന ഏകദിന മത്സരം. ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലും സഞ്ജു കളിച്ചിരുന്നു. വിക്കറ്റ് കീപ്പർ ബാറ്ററായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ഇഷാൻ കിഷനും ടീമിലുണ്ട്.
ടെസ്റ്റ്, ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക