നല്ല ബുദ്ധി ശക്തി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ അത്യാവശ്യമാണ്. നല്ല ബുദ്ധിയെന്നത് ജന്മനാ ലഭിയ്ക്കുന്നതു മാത്രമല്ല, നമ്മുടെ ഭക്ഷണവും ശീലങ്ങളുമെല്ലാം ഒരു പരിധി വരെ ഇതിനു സഹായിക്കും. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആവശ്യമായ വൈറ്റമിനുകളും പോഷകങ്ങളും ഉൾപ്പെട്ട ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. ഇപ്പോഴിതാ തലച്ചോറിന്റെ മെച്ചപ്പെട്ട ആരോഗ്യത്തിനായി കുട്ടികൾക്ക് നൽകേണ്ട പോഷകാഹാരങ്ങളെ കുറിച്ചറിയാം.
ശരീരത്തിന് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ് പാൽ. ദൈനംദിന ഭക്ഷണത്തിൽ പാൽ ഉപയോഗിക്കുന്നത് കൊണ്ട് കുട്ടികളിൽ ബുദ്ധി ശക്തിയും ചിന്താ ശേഷിയും വർധിക്കും. പാലില്‍ നിന്ന് വിറ്റാമിന്‍ ബി, പ്രോട്ടീന്‍ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. പാല്, തൈര് തുടങ്ങിയവയും കുട്ടികളിൽ ബുദ്ധി ശക്തിയെ വർധിപ്പിക്കാൻ സഹായിക്കും.
പച്ച നിറത്തിലുള്ള ഇലക്കറികളായ സ്പിനാച്ച് അഥവാ പച്ചച്ചീര, കേൽ, ലെറ്റ്യൂസ് എന്നിവയിൽ ഫോളേറ്റ്, ഫ്ലേവനോയ്ഡുകൾ, വിറ്റമിൻ ഇ, വിറ്റമിൻ കെ തുടങ്ങിയ തലച്ചോറിനെ സംരക്ഷിക്കുന്ന സംയുക്തങ്ങളുണ്ട്. കരോട്ടിനോയ്ഡ് ധാരാളം അടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് കുട്ടികളിൽ ബുദ്ധിശക്തി വർധിപ്പിക്കും.
പയർ വർഗങ്ങളിലും ബീൻസിലും മഗ്നീഷ്യം, സിങ്ക്, ഫൈബർ, ആന്റിഓക്സിഡന്റുകൾ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളുണ്ട്. ഇവ മൂഡ് മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കാനും സഹായിക്കും.
മുഴുധാന്യങ്ങൾ ആയ ഗോതമ്പ്, ബാർലി, അരി, ഓട്സ് തുടങ്ങിയവയിൽ ബി വൈറ്റമിനുകൾ ഉണ്ട്. ഇവ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഓർമശക്തി നിലനിർത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
ബുദ്ധി വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ് നട്സ്. ബദാം, പിസ്ത, വാള്‍നട്സ് തുടങ്ങിയ എല്ലാ നട്സും ബുദ്ധി ശക്തിയ്ക്ക് ഏറെ നല്ലതാണ്. തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഇതേറെ അത്യാവശ്യമാണ്. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടം കൂടിയാണിത്. പ്രത്യേകിച്ചും വാള്‍നട്സ്. ഇതിന് തലച്ചോറിന്റെ ആകൃതി തന്നെയാണുള്ളത്.
മുട്ടയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തിനും ഏറെ സഹായിക്കും. മാത്രമല്ല ഇവ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു. കോളിന് എന്ന പോഷണം മസ്തിഷ്കത്തില്‍ ന്യൂറോസ്ട്രാന്‍സ്മിറ്ററായ അസെറ്റിക്കൊളോലൈന്‍ ഉത്പാദിപ്പിക്കുന്നു. ഇവ മെമ്മറി സെല്ലുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്നു. അത് വഴി കുട്ടികളുടെ ബുദ്ധി ശക്തിയും ചിന്താ ശേഷിയും വർധിപ്പിക്കുന്നു.
ബെറികൾ കഴിക്കുന്നത് ബുദ്ധി ശക്തിക്കും ചിന്താ ശക്തിക്കും ഏറെ ഉപകരിക്കുന്ന ഒന്നാണ്. ഇവയില്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനുള്ളതും കോഗ്നിറ്റീവ് പ്രവര്‍ത്തനക്ഷമതയ്ക്കും ഉതകുന്ന വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവയിലുള്ള പഞ്ചസാരയും നാരുകളും നൈസര്‍ഗികമാണ്. അത് കൊണ്ട് ബെറികൾ ധാരാളം കഴിക്കുന്നത് കൊണ്ട് ബുദ്ധി ശക്തി വളരെ പെട്ടെന്ന് തന്നെ വർധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക