ഒഡീഷയിലെ ഗഞ്ചമില്‍ ഒഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 യാത്രക്കാര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോർട്ട്. ഗഞ്ചം ജില്ലയിലെ ദിഗപഹണ്ടിക്ക് സമീപമാണ് ദാരുണമായ റോഡ് അപകടമുണ്ടായത്.
ഒഡീഷ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസിലെയും സ്വകാര്യ ബസിലെയും എല്ലാ യാത്രക്കാരെയും ബെര്‍ഹാംപൂരിലെ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ 10 പേര് മരിച്ചു, ആറ് പേര് എംകെസിജി ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കട്ടക്കിലെ എസ്സിബി ആശുപത്രിയിലേക്ക് മാറ്റി. രോഗികളുടെ ചികിത്സയ്ക്കായി ഇവിടെ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട് എന്ന് ഗഞ്ചം കളക്ടര്‍ ദിബ്യജ്യോതി പരിദാ അറിയിച്ചു.
പുലര്‍ച്ചെ ഒരു മണിയോടെ രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് ബെര്‍ഹാംപൂര്‍ എസ്പി ശരവണ വിവേക് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക