ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന “വിലായത്ത് ബുദ്ധ” എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ കാലിന് പരിക്ക് പറ്റിയ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. മറയൂരിൽ വച്ച് ഷൂട്ടിങ്ങിനിടെ താരം ബസ്സിൽ നിന്ന് വീഴുകയായിരുന്നു. ഉടൻതന്നെ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലിലെ ലിഗ്മെന്റിൽ കീഹോൾ ശാസ്ത്രക്രിയ ചെയ്ത താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജി ആർ ഇന്ദുഗോപന്റെ “വിലായത്ത് ബുദ്ധ” എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക