പൈനാപ്പിൾ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു ഫലമാണ്. പൈനാപ്പിൾ കഴിക്കുന്നത് ശരീരത്തിലുണ്ടാവുന്ന വിട്ടു മാറാത്ത രോഗങ്ങൾ തടയാനും ശരീരത്തിലെ ഓക്സിഡെഷൻ തടയുന്നതിനും സഹായിക്കും. പൈനാപ്പിളിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾചില അർബുദങ്ങളിൽ നിന്നും രക്ഷ നേടാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ഹൃദ്രോഗം, പ്രമേഹം എന്നിവയിൽ നിന്നും രക്ഷപ്പെടാനും സഹായിക്കും.
പൈനാപ്പിളിൽ അടങ്ങിയ ഫോസ്ഫറസ്, സിങ്ക്, കാൽസ്യം, വിറ്റാമിൻ എ, കെ, സി എന്നിവ ശരീരത്തിലെ രോഗപ്രതിരോധത്തിനും ഇരുമ്പിന്റെ അംശം വർധിപ്പിക്കാനും സഹായിക്കും. ദഹനം സുഗമമാക്കാൻ സഹായിക്കുന്ന ബ്രോമെലൈൻ അടങ്ങിയ പൈനാപ്പിൾ ധാരാളമായി കഴിക്കുന്നത് ഛർദി,വയറിളക്കം,ചർമത്തിലുണ്ടാവുന്ന തിണർപ്പ്, അമിതമായ ആർത്തവ രക്ത സ്രാവം എന്നിവക്ക് കാരണമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക