തന്റെ ബന്ധുവായ യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കാസർഗോഡ് കജംപാടിയിൽ അറംതോട് സ്വദേശി സന്ദീപ് ( 26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കജംപാടിയിൽ പവൻ രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. സന്ദീപിന്റെ ബന്ധുവായ യുവതിയെ പവൻ രാജ് സ്ഥിരമായി ശല്യം ചെയ്തിരുന്നു. ഇത് സന്ദീപ് ചോദ്യം ചെയ്യുകയും ഇതിന്റെ വൈരാഗ്യം കൊലപാതത്തിലേക്ക് നയിച്ചു എന്നുമാണ് പോലീസ് പറയുന്നത്.
കജംപാടിയിൽ ഞായറാഴ്ച സന്ദീപ് എത്തിയ വിവരമറിഞ്ഞ് റോഡിൽ കത്തിയുമായി കാത്തുനിന്ന പവൻ രാജ് ബൈക്ക് തടഞ്ഞുനിർത്തി സന്ദീപിനെ കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിൽ രണ്ടുതവണ കുത്തേറ്റ സന്ദീപിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക