ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന്റെ ടീസർ നാളെ പ്രേക്ഷകരിലേക്ക് എത്തും. നാളെ വൈകിട്ട് ആറുമണിക്ക് ചിത്രത്തിന്റെ ടീസർ പുറത്തിറക്കും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ടീസർ പുറത്തിറങ്ങുന്ന ദിവസം മാത്രമല്ല ഒരാഴ്ച വരെ ആസ്വദിക്കാൻ പറ്റുന്ന ടീസർ ആയിരിക്കും കിംഗ് ഓഫ് കൊത്തയിലേതായി പുറത്തിറങ്ങുന്നത് എന്ന് നിർമ്മാതാക്കൾ നേരത്തെ ട്വിറ്റ് ചെയ്തിരുന്നു.
ദുൽഖറിന്റെ കരിയറിലെ തന്നെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അദ്ദേഹത്തിന്റെ അഭിനയ പാടവം സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്നും അഭിനേതാക്കളുടെ ഗംഭീര പ്രകടനവും സാങ്കേതിക പ്രവർത്തകരുടെ മിന്നുന്ന പ്രകടനത്തിനും സാക്ഷ്യം വഹിക്കുന്ന മാസ് ചിത്രമാണിതെന്നും അണിയറ പ്രവർത്തകർ പറയുന്നു. അഭിലാഷ് ജോഷി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തെലുങ്ക് ടീസർ മഹേഷ് ബാബുവും,തമിഴ് ടീസർ ചിമ്പുവും,കന്നട ടീസർ രക്ഷിത് ഷെട്ടിയും റിലീസ് ചെയ്യും. ഫിലിംസും സി സ്റ്റുഡിയോ ആണ് കിംഗ് ഓഫ് കൊത്ത നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക