പാലക്കാട്: അട്ടപ്പാടിയിൽ വനംവകുപ്പ് ജീപ്പിന് നേരെ പാഞ്ഞടുത്ത് മാങ്ങാക്കൊമ്പന്‍ എന്ന കാട്ടാന. ജീപ്പ് ഏറെദൂരം പിന്നിലേക്ക് ഓടിച്ചാണ് വനപാലകര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
അട്ടപ്പാടി ഷോളയൂർ ചാവടിയൂരിലെ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കൊമ്പനെ തുരത്താന്‍ എത്തിയ വനപാലക സംഘത്തെയാണ് കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചത്.
സാധാരണയായി പുലർച്ചെ ജനവാസ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പൻ രാവിലെയോടെ പുഴ വഴി കാട്ടിലേക്ക് തന്നെ മടങ്ങാറുണ്ട്. ഏറെ പ്രയാസപ്പെട്ടാണ് ഒറ്റയാനെ കാടുകയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക