പാലക്കാട് ജില്ലയിൽ പകർച്ചപ്പനിയോടൊപ്പം ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണവും വർധിക്കുന്നു. 1137 പേരാണ് കഴിഞ്ഞ ദിവസം പനിബാധിച്ച് ചികിത്സ തേടിയത്.
സോനം കപൂറിന്റെ ത്രില്ലർ ചിത്രമായ ബ്ലൈൻഡിന്റെ ഔദ്യോഗിക ടീസർ പുറത്ത്
ഇതിൽ തന്നെ 23 പേർ കിടത്തി ചികിത്സ തേടി. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 41 പേർ എത്തിയതിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഴ ശക്തമാകുന്നതേയുള്ളൂവെങ്കിലും വയറിളക്കത്തിന് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ദിവസവും ശരാശരി 25 മുതൽ 30 പേർ വരെ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക