“ആകാശദൂത്” എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് മാധവി. കനക വിജയലക്ഷ്മി എന്ന മാധവി ആന്ധ്ര സ്വദേശിനിയാണ്. ഒരുവിധം ദക്ഷിണേന്ത്യൻ ഭാഷകളിൽ എല്ലാം അഭിനയിച്ചു കഴിഞ്ഞ മാധവി ഒരു വടക്കൻ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുള്ള അനന്ദൻ, നൊമ്പരത്തി പൂവ്, എന്നിങ്ങനെ പത്തോളം മലയാള ചിത്രങ്ങളിലും അഭിനയിച്ചു. ഒരു വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ച താരത്തിന്റെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രമായിരുന്നു. വൻ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
ഇപ്പോൾ താരം മകൾക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഷെയർ ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നത്. മകളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെ;
” ഞങ്ങളുടെ നീല കണ്ണുള്ള സുന്ദരി പ്രെസ്സില്ല അർപ്പണയ്ക്ക് ഇന്ന് 21 വയസ്സ്! നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും അവൾക്കൊപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു”. ഹൃദയം തൊടുന്ന പെർഫോമൻസുകളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ മാധവി പങ്കുവെച്ച ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറൽ ആയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക