മംമ്ത മോഹൻദാസ് നായികയാകുന്ന തെലുങ്ക് ചിത്രം ‘രുദ്രാംഗി’യുടെ ട്രെയിലര്‍ പുറത്ത്. അജയ് സമ്രാട്ടാണ് ചിത്രത്തിന്റെ സംവിധാനം. അജയ് സമ്രാട്ടിന്റേത് തന്നെയാണ് തിരക്കഥയും.
‘റാണി ജ്വാല ഭായി’യായാണ് മംമത ചിത്രത്തില്‍ വേഷമിടുന്നത്. ജഗപതി ബാബു, വിമലാ രാമൻ, ആശിഷ് ഗാന്ധി എന്നിവരും ‘രുദ്രാംഗി’യില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സന്തോഷ് ഷനമോണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. രാസമായി ബാലകിഷനാണ് ചിത്രത്തിന്റെ നിര്‍മാണം. ഭാനു, അജയ് എന്നിവരാണ് കൊറിയോഗ്രാഫി. ജിഎസ്കെ മീഡിയയാണ് ചിത്രത്തിന്റെ പിആര്‍ഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക