ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം പകർന്ന് ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. എല്ലാ ജമാഅത്തുകളുടെയും ആഭിമുഖ്യത്തിൽ രാവിലെ പെരുന്നാൾ നമസ്കാരം നടന്നു.
ആത്മത്യാഗത്തിന്റെ സന്ദേശം പകർന്ന് സ്വന്തം മകനെ ബലി നൽകണമെന്ന ദൈവകല്പന ശിരസാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയാണ് ബലിപെരുന്നാൾ. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാള് എന്നാണ് വിശ്വാസം.
അതേസമയം സ്നേഹം കൈമാറി പരസ്പരം സാഹോദര്യം പുലർത്താനുള്ള അസുലഭ മുഹൂർത്തമാണ് വിശ്വാസികൾക്ക് ബലിപെരുന്നാൾ. സഊദി അറേബ്യ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു ബലിപെരുന്നാൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക