18.28 ഗ്രാം എംഡി എം എയുമായി വിദ്യാർത്ഥിയെ കൊപ്പം പോലീസ് പിടികൂടി. കൊപ്പം വിളയൂർ തോണി കടവത്ത് മുഹമ്മദ് നാഫിയെയാണ് കൊപ്പം എസ് ഐ എം ബി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലഹരി വിരുദ്ധ സ്ക്വാഡും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മണ്ണേങ്ങോട് അത്താണിയിൽ നിന്ന് നാഫിയെ പോലീസ് പിടികൂടിയത്.
മണ്ണേങ്ങോട്പ്രദേശത്ത് വിൽപ്പന നടത്താനായി ബംഗളൂരുവിൽ നിന്ന് 50,000 രൂപ നൽകിയാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. വളാഞ്ചേരി സ്വകാര്യ സ്ഥാപനത്തിലെ ബിരുദ വിദ്യാർത്ഥിയായ നാഫിയെ അറസ്റ്റ് ചെയ്തശേഷം കോടതിയിൽ ഹാജരാക്കി. എ.എസ് ഐ.ടി.എം ബഷീർ, എസ്.എസ്.സി. പി. ഒ.കെ. എം. ശിവദാസൻ, ശ്രീകുമാർ സി.പി മനോജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക