മലയാള സിനിമയിൽ വളരെ വേഗത്തിൽ തന്നെ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടിയാണ് അനു സിതാര. നാട്ടിൻ പുറത്തെ സാധാരണക്കാരിയായും പക്വതയുള്ള വേഷങ്ങളിലും കുറുമ്പ് കാട്ടിയുള്ള കഥാപാത്രങ്ങളിലും നെഗറ്റിവ് വേഷങ്ങളിലുമെല്ലാം അനു സിതാര തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
അനുവിന്റെ മുഖത്തും സ്വഭാവത്തിലും കാണുന്ന നിഷ്കളങ്കതയാണ് മലയാളി പ്രേക്ഷകർക്ക് അനുവിനെ ഇത്രയേറെ പ്രിയപ്പെട്ടവളാക്കിയത്. മലയാളത്തിനൊപ്പം അന്യഭാഷാ ചിത്രങ്ങളിലും അനു എത്തിയിട്ടുണ്ട്. ഇപ്പോഴിതാ മെഗാസ്റ്റാറിനൊപ്പം നിൽക്കുന്ന ചിത്രം അനു പങ്കുവച്ചിരിക്കുകയാണ്.
നിമിഷങ്ങൾക്കകം തന്നെ ചിത്രം സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. മമ്മുക്കയ്ക്കൊപ്പം നിൽക്കുന്ന അനു സിതാരയുടെ ഫോട്ടോ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. രണ്ടു പേരും അടിപൊളിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമെന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക