ഭാവിവരനൊപ്പം അമൃതസറിലെ സുവർണ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി നടി പരിനീതി ചോപ്ര. മെയ് 13 നായിരുന്നു എഎപി പാർട്ടി നേതാവ് രാഘവ് ചന്ദുമായി പരിനീതിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹം ഉടൻ ഉണ്ടാവുമെന്നും വിവാഹത്തിനു മുന്നോടിയായി ക്ഷേത്രദർശനത്തിന് ഇറങ്ങുന്നതിന്റെ ഭാഗമായാണ് ഇരുവരും സുവർണ ക്ഷേത്രത്തിൽ എത്തിയത്.
നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. മെയ് 13ന് നടന്ന വിവാഹനിശ്ചയിച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സുവർണ്ണ ക്ഷേത്രത്തിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക