മോഹൻലാൽ നായകനായ പെരുച്ചാഴി നിർമ്മാതാവ് എന്ന നിലയിൽ വിഷമിച്ച സിനിമയാണെന്ന് എന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. കുറച്ചുകൂടി നല്ല കഥയാകാമായിരുന്നു, കുറച്ചുകൂടി മുതൽമുടക്ക് കിട്ടണമെന്ന് തോന്നിയിരുന്നു എന്നും സാന്ദ്ര പറഞ്ഞു.
ഒരു അഭിമുഖത്തിലാണ് സാന്ദ്ര ഇക്കാര്യം പറഞ്ഞത്.ഫ്രൈഡേ ഫിലിം എന്ന ബ്രാൻഡ് ഉണ്ടാക്കിയത് ആ ചിത്രമാണ്. ചിത്രത്തിന്റേത് കുറച്ചു കൂടി നല്ല കഥയാകാമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പെരുച്ചാഴി എന്ന സിനിമ ചെയ്യണോ വേണ്ടയോ എന്നും സംശയം ഉണ്ടായിരുന്നു.
സക്കറിയുടെ ഗർഭിണികൾ, ഫ്രൈഡേ, മങ്കിപെൻ തുടങ്ങിയ ചെറിയ ചിത്രങ്ങൾ ചെയ്തിട്ട് ഈ സിനിമ ചെയ്യണോ എന്ന് കൺഫ്യൂഷനും എനിക്കുണ്ടായിരുന്നു’ സാന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക