അനവധി ഗുണങ്ങൾ ഉള്ള ഒരു ഫലമാണ് മാതളം. മിനറലുകളുടെ കലവറ ആണെന്ന് തന്നെ മാതളം എന്നു തന്നെ പറയാം. വിറ്റാമിനുകൾ ആയ വിറ്റാമിൻ സി,കെ,ബി, ഇ എന്നിവ ധാരാളമായി മാതളത്തിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം മഗ്നീഷ്യം, കാൽസ്യം, ഫോളേറ്റ് എന്നിവയും മാതളത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മാതളനാരങ്ങയിൽ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ്, ആന്റി ഓക്സിഡന്റുകൾ എന്നിവ കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നതിനും രക്തസമ്മർദത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും.
ധമനികളിൽ അടിഞ്ഞുകൂടുന്ന 90% ത്തിലധികം കൊഴുപ്പും കൊളസ്ട്രോളും ഇല്ലാതാക്കാനും മാതളനാരങ്ങ സഹായിക്കും. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ ദിവസവും മാതളനാരങ്ങ ജ്യൂസ് അടിച്ചു കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ രക്തയോട്ടത്തിനും വിളർച്ചയ്ക്കും മാതളനാരങ്ങ ഫലപ്രദമാണ്. പ്രമേഹ രോഗികൾ മാതള നാരങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. മാതളനാരങ്ങ തലച്ചോറിന്റെ ആരോഗ്യത്തിനും സ്ട്രെസ്,വീക്കം എന്നിവ തടയുന്നതിനും ചില ക്യാൻസർ സാധ്യതകളെ തടയുന്നതിനും സഹായിക്കും. ദഹന പ്രശ്നങ്ങൾ നേരിടുന്നവർക്ക് മാതളനാരങ്ങ ജ്യൂസ് വളരെ നല്ലതാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതളനാരങ്ങ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ചർമ്മത്തിന്റെ ഭംഗി നിലനിർത്താനും തിളക്കമുള്ളതാക്കാനും മാതളനാരങ്ങ സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക