വള്ളംകളി സീസണ് ആരംഭം കുറിച്ചുകൊണ്ട് ചമ്പക്കുളത്താറ്റിൽ മൂലം ജലോത്സവത്തിന് തുടക്കം കുറിച്ചു. ആദ്യ ഹീറ്റ്സിൽ ആയാപറമ്പ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ആയാപ്പറമ്പ് വലിയ ദിവാൻജി ബോട്ട് കേരള പോലീസിന്റെ ജവഹർ താഴങ്കരിയെ തോൽപ്പിച്ചു.
ഉദ്ഘാടന ചടങ്ങിന് ആരംഭം കുറിച്ചുകൊണ്ട് ആലപ്പുഴ കളക്ടർ ഹരിതാ വി കുമാർ പതാക ഉയർത്തി. കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചു. രാവിലെ 11:30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശ്ശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വം അധികൃതർ വള്ളംകളി അനുബന്ധ ചടങ്ങുകൾ നടത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക