പാലക്കാട്: പാലക്കാട് തൂതയില്‍ ബാലവിവാഹം നടന്നതായി പരാതി. 15 വയസുള്ള കുട്ടിയുടെ വിവാഹം നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതായി ഒരു അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് സന്ദേശം ലഭിക്കുന്നത്. 15 വയസുള്ള കുട്ടിയെ 32 വയസുള്ള യുവാവ് വിവാഹം കഴിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട് മണ്ണാര്‍ക്കാടയതിനാല്‍ മണ്ണാര്‍ക്കാട് പൊലീസിനോടാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക