വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ് മിക്ക ആളുകളിലും കണ്ടുവരുന്ന ചീത്ത കൊളസ്ട്രോൾ. ഭക്ഷണത്തിൽ വരുത്തുന്ന പ്രത്യേക ശ്രദ്ധ കൊണ്ടു മാത്രമേ ചീത്ത കുറയ്ക്കാൻ സാധിക്കുകയുള്ളൂ. കൊഴുപ്പും, മധുരവും, എണ്ണയും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കുന്നത് കൊളസ്ട്രോൾ ഒരു പരിധിവരെ കുറയ്ക്കുന്നതിന് നമ്മളെ സഹായിക്കും.
കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ,പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ചീത്ത കൊളസ്ട്രോൾ വളരെയധികം വർദ്ധിക്കുമ്പോൾ അത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കും. ചില പാനീയങ്ങൾ കുടിക്കുന്നത് കൊളസ്ട്രോളിന് ഒരു പരിധിവരെ നല്ലതാണ്.
തക്കാളി ജ്യൂസ് കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ നല്ലതാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപ്പീനുകൾ ശരീരത്തിലെ കൊളസ്ട്രോൾ നില കുറയ്ക്കുന്നതിന് വളരെ നല്ലതാണ്. തക്കാളിയിൽ ധാരാളമായി അടങ്ങിയ ഫൈബർ സഹായിക്കും. കൊഴുപ്പുള്ള പാൽ ഉൽപ്പന്നങ്ങൾക്ക് പകരം സോയാ മിൽക്ക് ഉപയോഗിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വളരെയധികം നല്ലതാണ്.
ഗ്രീൻ ടീയിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ കൊളസ്ട്രോളിന്റെ തോത് കുറയ്ക്കുന്നതിന് സഹായിക്കും. രാവിലെതന്നെ ഗ്രീൻ കുടിക്കുന്നത് നല്ലതാണ്. ബെറി പഴങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ ലെവൽ കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും വളരെ ഗുണം ചെയ്യും. ഡാർക്ക് ചോക്ലേറ്റുകൾ അടങ്ങിയ കൊക്കോ ഡ്രിങ്ക് കുടിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക