മദനിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയില്‍ സന്ദര്‍ശിച്ച് കെ.ടി ജലീല്‍ എം.എല്‍.എ. ജാമ്യ ഇളവ് അവസാനിച്ചതിനെ തുടര്‍ന്ന് പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മദനി ഇന്ന് ബംഗളൂരുവിലേക്ക് മടങ്ങിപ്പോകാനിരിക്കെ ആണ് സന്ദർശനം.
ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏർപ്പാട് അത്യന്തം ഖേദകരമാണെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രോഗശയ്യയില്‍ കഴിയുന്ന പിതാവിനെ കാണാതെ മാതാവിന്റെ ഖബറിടം സന്ദര്‍ശിക്കാനാകാതെയാണ് മഅ്ദനി മടങ്ങുന്നത്. മുഹമ്മദ് നബിയെ പ്രവാചകനായി അംഗീകരിച്ചതിന്റെ പേരിൽ ശത്രുക്കളുടെ ക്രൂരമർദ്ദനങ്ങൾക്ക് ഇരയായ യാസറിന്റെ മകൻ അമ്മാറിനോടും കുടുംബത്തോടും നബി തിരുമേനി വിളിച്ചു പറഞ്ഞ വാക്കുകൾ അവിടം മുഴുവൻ പ്രതിധ്വനിക്കുന്നത് പോലെ തോന്നിയെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക