എംഎൽഎമാർക്ക് അവരുടെ നിയോജക മണ്ഡലത്തിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണുവാനുള്ള ജില്ലാതല റവന്യൂ അസംബ്ലിയാണ് ഈ മാസം അവസാനത്തോടെ ആരംഭിക്കുക.
റവന്യൂ, സർവേ, ഭവന നിർമ്മാണ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും എംഎൽഎമാർ നൽകുന്നതിനനുസരിച്ച് മറുപടി ഉദ്യോഗസ്ഥർ അപ്പോൾ തന്നെയോ പിന്നീട് രേഖ മൂലമോ നൽകും.
ആർഡിഒമാരും ഡെപ്യൂട്ടി കളക്ടർമാരും മുതൽ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെ എംഎൽഎമാരും പങ്കെടുക്കുന്നതായിരിക്കും പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക