മലയാളികളുടെ പ്രിയ സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. ഇപ്പോഴിതാ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണുമൊത്തുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുയാണ് ബേസിൽ. ബേസിലിന്റെയും സഞ്ജുവിന്റെയും ഫാമിലിക്ക് ഒപ്പമുള്ളതാണ് ഫോട്ടോ. ഇരുതാരങ്ങളും ഫോട്ടോ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്തിട്ടുണ്ട്.
പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ചിത്രം വൈറലാവുകയും ചെയ്തു. ചിത്രത്തിനു രസകരമായ കമന്റുകളുമായി സഞ്ജുവും ബേസിലും ഇൻസ്റ്റയിലെത്തുകയും ചെയ്തു.
സഞ്ജുവിന് ബേസിൽ അടുത്ത സിനിമയിൽ ഒരു ഗസ്റ്റ് റോൾ എങ്കിലും കൊടുക്കണമെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. എന്റെ ഡേറ്റ് വേണ്ടേയെന്നായിരുന്നു ഇതോടെ സഞ്ജുവിന്റെ ചോദ്യം. ചർച്ചകൾ നീണ്ടുപോയതോടെ ‘പൊടിക്ക് അടങ്ങാൻ’ സഞ്ജു ബേസിലിനെ ഉപദേശിക്കുകയും ചെയ്യുന്നു. അടുത്ത സുഹൃത്തുക്കളാണ് സഞ്ജുവും ബേസിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക