തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന സ്വകാര്യ ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ. സ്വകാര്യ ബിൽ ചോർന്നതിൽ അടിമുടി ദുരൂഹതയാണെന്നും സ്വകാര്യ ബില്ലുകൾ പാർലമെൻറിൽ കൊണ്ടുവരുന്നത് പുതിയ സംഭവമല്ലെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.
സ്വകാര്യ ബിൽ പാർലമെന്റ് അംഗത്തിന്റെ അവകാശമാണ്. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒന്നും ചെയ്തിട്ടില്ല. ആശയ പ്രചാരണത്തിന് മാത്രമാണ് ബില്ലുകളെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.
അതേസമയം തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യബില്ലിൽ കേരളം എതിർപ്പ് ഉയർത്തി. ഹൈബി ഈഡന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യം നിരാകരിക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക