രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പ്രഖ്യാപനം പിൻവലിച്ച് ബംഗ്ലാദേശ് താരം തമീം ഇഖ്ബാൽ. ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഷെയ്ക്ക് ഹസീനയുടെ ഇടപെടലിനെ തുടർന്നാണ് താരം തന്റെ തീരുമാനം പിൻവലിച്ചത്. ഏകദിന പരമ്പരയിലെ ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് തോറ്റതിന് പിന്നാലെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് താരം പറഞ്ഞത് ഇങ്ങനെ;
“വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി വീട്ടിലേക്കു ക്ഷണിച്ചു. ക്രിക്കറ്റിൽ നിന്ന് ഇപ്പോൾ വിരമിക്കരുതെന്നും തീരുമാനം പുനഃ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കളിക്കുന്നത് തുടരാനും ഉപദേശിച്ചു. എനിക്ക് എല്ലാവരോടും നോ പറയാൻ കഴിയും, പക്ഷേ പ്രധാനമന്ത്രിയുടെ അധികാരമുള്ള ഒരാളോട് പറയാൻ സാധിക്കില്ല”. തമീം ഇക്ബാലിനെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക