ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രമായ ‘ജവാനു’ വേണ്ടി ഏറെ ആവേശത്തോടെയാണ് ബോളിവുഡും തമിഴ് സിനാമസ്വാദകരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യു റിലീസ് അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ.
ജവാന്റെ പ്രിവ്യു ഷോ ജൂലൈ 10ന് 10.30ക്ക് നടക്കും എന്നാണ് പുതിയ വീഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 7ന് ലോകമെമ്പാടുമായി റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ജവാൻ റിലീസ് ചെയ്യുക.
റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന് ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക