തിരുവനന്തപുരം: സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് നടി അഹാനയും സഹോദരിമാരും. ‘അഹാദീക്ഷിക’ എന്ന് പേരിട്ട ഫൗണ്ടേഷന് കുട്ടികളുടെ പഠനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഫൗണ്ടേഷന് ഉദ്ഘാടനം ചെയ്തത്.
അഹാന, ഹൻസിക, ദിയ, ഇഷാനി ഈ നാലു സഹോദരിമാരുടെയും പേരുകളിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് ‘അഹാദീക്ഷിക’ എന്ന് പേരിട്ടിരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ മേഖലകളിലെ ഉന്നമനം ലക്ഷ്യമിട്ടാണ് അഹാനയും സഹോദരിമാരും ചാരിറ്റി ഫൗണ്ടേഷന് രൂപം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക