തിരുവനന്തപുരം: ജൂലൈ 17ന് തിരുവനന്തപുരത്ത് മദ്യ ശാലകളുടെയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.ജൂലൈ 16 രാത്രി 12 മുതല്‍ ജൂലൈ 17 ഉച്ചക്ക് രണ്ട് വരെയാണ് നിരോധനം.
കര്‍ക്കിടക വാവുബലിയോടനുബന്ധിച്ചാണ് തിരുവനന്തപുരം കോര്പ്പറേഷന്, വര്‍ക്കല മുന്‍സിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ എല്ലാ മദ്യ ശാലകളുടെയും പ്രവര്‍ത്തനം നിരോധിച്ചിരിക്കുന്നത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബലി തര്‍പ്പണത്തിന് എത്തുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായായാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക