കമൽഹാസൻ – എച്ച് വിനോദ് എന്നിവരുടെ പുതിയ ചിത്രമാണ് ‘കെഎച്ച് 233’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം അന്താരാഷ്ട്ര ഒടിടി ഭീമന്മാർ വാങ്ങിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 125 കോടിക്കാണ് ചിത്രം വിറ്റുപോയിരിക്കുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
വിജയ്-ലോകേഷ് ചിത്രം ‘ലിയോ’യ്ക്ക് ശേഷം ഏറ്റവും ഉയർന്ന വിലയ്ക്ക് വിറ്റുപോകുന്ന ചിത്രമാണ് കെഎച്ച് 233. വിജയ് ചിത്രം പ്രീ-റിലീസ് ബിസിനസ്സിൽ 225 കോടിയാണ് നേടിയത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 2023 ഒക്ടോബറിൽ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. വിജയ് സേതുപതി, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക