ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിലെ 301 കോളനിയിലെ ജ്ഞാനജ്യോതി അമ്മാളിന്റെ വീടിന്റെ അടുക്കളഭാഗവും മുന്‍ഭാഗവുമാണ് കാട്ടാന തകര്‍ത്തത്. ചക്കക്കൊമ്പനാണ് വീട് തകര്‍ത്തതെന്ന് നാട്ടുകാര്‍ പറയുന്നു.
വൈകുന്നേരം ഏഴുമണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടിലെ താമസക്കാരായ ജ്ഞാനജ്യോതി അമ്മാളും മകള്‍ ഷീലയും സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ആളപായം ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക