കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഹിമാചൽ പ്രദേശ് ദുരിതത്തിൽ ആണ്. ഇപ്പോഴിതാ അപകടസാധ്യതയുള്ളിടങ്ങളിൽ പോകരുത് എന്നഭ്യർത്ഥിച്ചു കൊണ്ടെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗട്ട്.
ഹിമാചൽ ഇപ്പോൾ വിനോദയാത്രയ്ക്കുള്ള സ്ഥലമല്ല എന്നും ആരും അങ്ങോട്ട് പോകരുതെന്നുമാണ് നടി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നത്. മഴ നിൽക്കാതെ പെയ്യുന്നതിനാൽ അവിടെ താമസിക്കുന്നർ ജാഗ്രത പാലിക്കണമെന്നും നടി പോസ്റ്റിൽ പറയുന്നു.
ഹിമാചലിലെ സ്ഥിതി ഇപ്പോൾ നല്ലതല്ല. നിങ്ങൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുക. ദയവായി സാഹസികമായ യാത്രകളെല്ലാം ഒഴിവാക്കുക. അലറുന്ന ബ്യാസ് നദിയുടെ ശബ്ദം നിങ്ങൾക്ക് ഹൃദയാഘാതം ഉണ്ടാക്കും. മഴക്കാലത്ത് ഹിമാചലിലേക്ക് പോകരുത് എന്നാണ് കങ്കണ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക