കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘പദ്മിനി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ആൽമര കാക്ക’ എന്ന ഗാനത്തിന്റെ വരികൾ മനു മൻജിത്തിന്റേതാണ്. ജേക്ക്സ് ബിജോയിയാണ് സംഗീതം പകർന്നിരിക്കുന്നത്.
കുഞ്ചാക്കോ ബോബനും അഖിൽ ജെ ചന്ദും ചേർന്ന് ആലപിച്ച ഗാനം ‘സരിഗമ മലയാള’ത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യഗാനം ‘ലവ് യു മുത്തേ…’ വലിയ രീതിയിൽ പ്രേക്ഷക പ്രീതി നേടിയിരുന്നു. ട്രെയിലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു.
സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത ചിത്രം ജൂലൈ 14 മുതൽ തിയേറ്ററുകളിലെത്തും. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നീ മൂന്ന് നായികമാരുള്ള ചിത്രത്തിന്റെ തിരക്കഥ ദീപു പ്രദീപിന്റേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക