വീട്ടുമുറ്റത്ത് ഉണ്ടെങ്കിലും നമ്മൾ പലപ്പോഴും അവഗണിക്കുന്ന ഒന്നാണ് പപ്പായ. പപ്പായ മാത്രമല്ല ഇലയും വളരെയധികം ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണ്. പപ്പെയ്ൻ ധാരാളമായി അടങ്ങിയ പപ്പായ ഇല ചർമ്മത്തിലെ സുഷിരങ്ങളിൽ നിന്ന് എണ്ണയും അഴുക്കും നീക്കം ചെയ്യാനും ചർമ്മത്തെ മൃദുത്വമുള്ളതും തിളക്കം ഉള്ളതും ആക്കി തീർക്കാനും സഹായകരമാണ്.
പപ്പായ ഇലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾ അലട്ടുന്നവർക്ക് പപ്പായ ഇലയരച്ച് ജ്യൂസ് ആയി കുടിക്കുന്നത് വളരെ നല്ലതാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ദഹന പ്രശ്നങ്ങൾ കുറക്കുന്നതിനും ഇത് ഗുണം ചെയ്യും.
ആന്റി ഓക്സിഡന്റ് ഗുണങ്ങൾ നിരവധിയുള്ള സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ വളർച്ച മെച്ചപ്പെടുത്തുന്നതിനും പപ്പായ ഇല ഗുണം ചെയ്യും. തെളിഞ്ഞതും മൃദുത്വമുള്ളതുമായ യുവത്വമുള്ള ചർമം നിലനിർത്തുന്നതിന് പതിവായി പപ്പായ ഇല ഉപയോഗിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക