നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിപ്പിച്ചതിന് സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂരിലാണ് സംഭവം. കൊടുങ്ങല്ലൂർ-കുറ്റിപ്പുറം റൂട്ടിലോടുന്ന ‘മായാവി’ എന്ന സ്വകാര്യ ബസ് ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് സ്റ്റിക്കർ ബസ് ജീവനക്കാർ തന്നെ നീക്കി. സ്റ്റിക്കർ പോൺ സൈറ്റിന്റേതാണെന്ന് അറിയില്ലായിരുന്നു എന്നാണ് ജീവനക്കാർ പോലീസിന് കൊടുത്ത മൊഴി
പ്രതികരിക്കാൻ ഇവിടെ എഴുതുക