നിത്യേന മല്ലിയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ചിലർ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട് എങ്കിലും മറ്റുചിലർക്ക് ഇതിന്റെ മണവും രുചിയും ഇഷ്ടപ്പെടാറുമില്ല. എന്നാൽ മല്ലിയില ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ്. പ്രോട്ടീൻ, മഗ്നീഷ്യം, കാൽസ്യം, അയൺ, പൊട്ടാസ്യം, ഭക്ഷ്യ നാരുകൾ, വിറ്റാമിനുകളായ സി, കെ, ആന്റി ഓക്സിഡന്റുകൾ ഇവയെല്ലാം അടങ്ങിയ മല്ലിയില രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
തലേദിവസം മല്ലി വെള്ളത്തിൽ കുതിർത്തുവെച്ചതിന് ശേഷം പിറ്റേ ദിവസം ആ വെള്ളം കുടിക്കുന്നത് പ്രമേഹ രോഗികളിൽ പ്രമേഹത്തിന്റെ തോത് കുറയ്ക്കും എന്നും പഠനങ്ങൾ പറയുന്നു. ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ മല്ലിയില കഴിക്കുന്നത് തൈറോയ്ഡ് രോഗം മൂലം വിഷമിക്കുന്നവർക്ക് വളരെയധികം ഗുണം ചെയ്യും. കണ്ണിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് മല്ലിയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മല്ലിയിലയിൽ അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ഹോർമോൺ സന്തുലനം സാധ്യമാക്കുന്നതോടൊപ്പം ചർമ്മത്തിനും തലമുടിക്കും എല്ലാം ഗുണം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക