കോഴിക്കോട് നാദാപുരത്ത് യുവതിയെ അയൽവക്കത്തെ പറമ്പിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം നിരവുമ്മൽ സ്വദേശിനിയായ കോടഞ്ചേരി വടക്കയിൽ സുബിന്റെ ഭാര്യ അശ്വതി(25)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഭർതൃ വീടിന് സമീപത്തെ പറമ്പിലെ ശുചിമുറിയിൽ അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശുചിമുറിയുടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. അശ്വതി ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം. നാദാപുരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അശ്വതി സുബിൻ ദമ്പതികൾക്ക് നൈനിക് എന്നൊരു മകനും ഉണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക