തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ മൽസ്യത്തൊഴിലാളികൾക്കായി തെരച്ചിൽ ഇന്നും തുടരും. നാല് പേരെയാണ് വള്ളം മറിഞ്ഞ് കാണാതായത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
അതേസമയം, മന്ത്രിമാർക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ലത്തീൻ സഭ വികാരി യൂജിൻ എച്ച് പെരേരയ്ക്കെതിരെ കേസ് എടുത്തതിൽ പ്രതിഷേധത്തിനും സാധ്യതയുണ്ട്. യൂജിൻ എച്ച് പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്. മന്ത്രിമാരെ തടഞ്ഞതിന്റെ പേരിൽ അഞ്ചുതെങ്ങ് പൊലീസാണ് സ്വമേധയാ കേസ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക