മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ സിമ്രാനും പ്രധാന കഥാപാത്രമായി ഉണ്ടാകുമെന്ന് പുതിയ റിപ്പോര്‍ട്ട്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷനും ഇമോഷണും ചേര്‍ന്ന ബഹുഭാഷ ചിത്രമായിരിക്കും ഇത് എന്ന് മോഹൻലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
മകനും അച്ഛനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തില്‍ പ്രമേയമാകുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്ക് താരം റോഷൻ മേക്കയാകും മോഹൻലാലിന്റെ മകൻ കഥാപാത്രമായി എത്തുക. സഹ്റ എസ് ഖാന് നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം.
വൃഷഭയുടെ ചിത്രീകരണം ജൂലൈ അവസാനം ആരംഭിക്കും. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. സഹ്റ എസ്. ഖാന്, സിമ്രാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം.
എ വി എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുണ്‍ മാതുർ എന്നിവരാണ് നിര്‍മാണം. പിആർ ഒ ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക