മേക്കപ്പിടാതെ പുറത്തിറങ്ങാൻ മടികാണിക്കുന്നവരാണ് ഇന്ന് മിക്കവരും. സ്ഥിരമായി മേക്കപ്പ് ഇടുന്നത് ചർമ്മത്തിന് അത്ര നല്ലതല്ല, എന്നാൽ അതിനേക്കാൾ ഏറെ ദൂഷ്യമായ ഒന്നാണ് രാത്രി ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാതിരിക്കുന്നത്. അത് പലപ്പോഴും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. മുഖത്തുനിന്നും മേക്കപ്പ് നീക്കം ചെയ്യാതെ ഒരിക്കലും ഉറങ്ങരുത്. ചർമ്മസുഷിരങ്ങളിൽ കെമിക്കലുകൾ അടിഞ്ഞുകൂടി മുഖക്കുരുവും മറ്റും ഉണ്ടാകാന്‍ അത് കാരണമാകും.
രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പ് കഴുകി വൃത്തിയാക്കണം. ഇത് ചർമ്മത്തെ ശരിയായി ശ്വസിക്കാൻ സഹായിക്കും. മേക്കപ്പ് മുഴുവനായി നീക്കം ചെയ്തിട്ടില്ലെങ്കിൽ മുഖത്ത് കറുത്തപാടുകളും മുഖക്കുരുവും ഉണ്ടാകാൻ ഇത് കാരണമാകും.
ആദ്യം മുഖം ശുദ്ധ ജലത്തില്‍ കഴികണം. തണുത്ത വെള്ളത്തില്‍ കഴുകുന്നതാണ് ഉത്തമം. ഇത് ചര്‍മ്മത്തിലെ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കും.
മേക്കപ്പ് നന്നായി പോകനായി ക്ലെന്‍സര്‍ ഉപയോഗിക്കാം. എണ്ണമയമുള്ള തരം ക്ലെൻസർ ഉപയോഗിച്ച് ഡബിള്‍ ക്ലന്‍സിങ് ചെയ്യാം. ക്ലെൻസർ പുരട്ടി മുഖത്തും കഴുത്തിലും 20 സെക്കൻഡ് വരെ മൃദുവായി മസാജും ചെയ്യണം. ലിപ്സ്റ്റികും ക്ലെൻസർ ഉപയോഗിച്ച് നീക്കം ചെയ്യാം.
ക്ലെൻസർ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്ത ശേഷവും വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ചെറുചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ രണ്ടോ മൂന്നോ മിനിറ്റ് നേരം മുഖത്ത് വയ്ക്കുന്നതും നല്ലതാണ്. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
കണ്ണില്‍ ഐലൈനര്‍, മസ്കാര ഇവയില്‍ ഏതെങ്കിലും കണ്ണിനുള്ളില്‍ പറ്റിയിട്ടുണ്ടെങ്കില്‍ ശുദ്ധജലമുപയോഗിച്ച് കണ്ണ് നന്നായി കഴുകുക.
കൂടുതലും ചർമ്മത്തിന് ഇണങ്ങുന്ന നാച്ചുറൽ മേക്കപ്പ് ഇടുന്നതാണ് ഉത്തമം. അത്യാവശ്യ സന്ദർഭങ്ങൾ ഒഴികെ മുഖത്ത് മേക്കപ്പ് ഇടാതിരിക്കുന്നതാണ് നല്ലത്. മേക്കപ്പ് കഴുകി കളഞ്ഞു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഉറങ്ങാൻ പോകുക. ഇത് ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്താൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക