വേനൽക്കാലത്ത് നിരവധി രോഗങ്ങൾ പിടിപെടാറുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ചെങ്കണ്ണ്. അല്പം ശ്രദ്ധ നൽകിയാൽ വലിയ ചികിത്സയൊന്നും കൂടാതെ പരിഹരിക്കാൻ സാധിക്കുമെന്ന് മാത്രമല്ല രോഗം വരാതിരിക്കാനും പകരാതിരിക്കാനും സാധിക്കും. മറ്റൊരാളിലേക്ക് രോഗം പകരാതിരിക്കാൻ രോഗമുള്ളയാൾ തന്നെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
കൺപോളകളുടെ അകത്തും കൃഷ്ണമണിക്ക് ചുറ്റിലുമുള്ള രക്തക്കുഴലുകൾ തടിച്ച് നല്ല ചുവപ്പുനിറത്തിൽ കാണപ്പെടും. കടുത്ത വേദനയും കണ്ണിൽ നിന്നു വെള്ളം വരികയും പ്രകാശത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണ് പീള നിറഞ്ഞ് മൂടിക്കെട്ടിയുമിരിക്കുന്ന അവസ്ഥയുമാ ണ് ചെങ്കണ്ണിന്റെ പ്രധാന ലക്ഷണങ്ങൾ.
ചെങ്കണ്ണ് മാറാൻ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കണ്ണ് കഴുകി വൃത്തിയാക്കണം. ആയുർവേദ തുള്ളിമരുന്ന് ഉപയോഗിക്കുന്നത് ഉത്തമമാണ്. ഉച്ചയ്ക്കും രാത്രിയും അല്ലാതെ മറ്റ് സമയങ്ങളിൽ ഒന്നോ രണ്ടോ തുള്ളി വീതം ഇറ്റിക്കണം. ചെങ്കണ്ണ് ശമിപ്പിക്കുന്നതിന് ആയുർവേദ മരുന്നുകൾ മാത്രം മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക