എത്നിക് സ്റ്റൈൽ സ്റ്റേറ്റ് മെന്റുകൾ കൊണ്ട് ഫാഷൻ ലോകത്ത് തരംഗം തീർക്കുന്ന താരമാണ് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. ഇപ്പോഴിതാ കറുപ്പ് സാരിയിൽ സുന്ദരിയായി എത്തിയിരിക്കുന്ന ആലിയ ഭട്ടിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആലിയ ഭട്ട് പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
പുതിയൊരു സീരീസിന്റെ ലോഞ്ച് ഇവന്റില്‍ നിന്നുള്ള ആലിയയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. പോള്‍ക് ഡോട്ട് പ്രിന്റുകള്‍ നിറഞ്ഞ കറുപ്പു നിറത്തിലുള്ള സാരിയാണ് ആലിയ ധരിച്ചിരിക്കുന്നത്. സാരിക്ക് ചേരുന്ന കറുപ്പു നിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസും സില്‍വര്‍ കമ്മലും മിനിമല്‍ മേക്കപ്പും താരത്തിന്റെ മാറ്റുകൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക