കോട്ടയത്ത് ലോറിയില്‍നിന്ന് വീണ കയറില്‍ക്കുരുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം ചുങ്കം സ്വദേശി മുരളിയാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരളിയെ റോഡിലൂടെ വലിച്ചിഴച്ച് ലോറി 200 മീറ്ററോളം മുന്നോട്ടുനീങ്ങി. ഇതേത്തുടര്‍ന്ന് റോഡിലുരഞ്ഞ് ഒരുകാല് അറ്റുപോയി.
ഞായറാഴ്ച പുലര്‍ച്ചെ സംക്രാന്തിയിലാണ് അപകടം.ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് പച്ചക്കറി ലോഡ് കയറ്റിയെത്തിയ ലോറിയില്‍നിന്ന് അലക്ഷ്യമായി ഒരു കയര്‍ തൂങ്ങിക്കിടന്നിരുന്നു. ഈ കയര്‍ ദേഹത്ത് കുരുങ്ങിയാണ് ഒരാള്‍ക്ക് ജീവന് നഷ്ടമായത്. ലോറിയും ജീവനക്കാരെയും ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക