ന്യൂഡല്‍ഹി: പ്രളയ ദുരിതത്തില്‍ അകപ്പെട്ട ഡല്‍ഹിക്കാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പ്രളയബാധിതരായ ഓരോ കുടുംബത്തിനും 10,000 രൂപ വീതം നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
യമുനയുടെ തീരങ്ങളില്‍ താമസിക്കുന്ന നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രളയത്തില്‍ വലിയ നഷ്ടങ്ങളുണ്ടായി. ചില കുടുംബങ്ങള്‍ക്ക് അവരുടെ വീട്ടുസാധനങ്ങള്‍ അടക്കം നഷ്ടമായി. സാമ്പത്തിക സഹായമെന്ന നിലയില്‍ ഓരോ കുടുംബത്തിനും 10,000 രൂപവീതം സമാശ്വാസമായി നല്‍കും. പ്രളയത്തില്‍ ആധാര്‍ കാര്‍ഡും പ്രധാനപ്പെട്ട രേഖകളും നഷ്ടമായവര്‍ക്കായി പ്രത്യേകം ക്യാമ്പുകള്‍ സംഘടിപ്പിക്കും. പ്രളയത്തില്‍ പുസ്തകങ്ങളും യൂണിഫോമുകളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അവ നല്‍കുമെന്നും അരവിന്ദ് കെജ്രിവാള് ട്വീറ്റിലൂടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക