മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടിയാതായി റിപ്പോർട്ട്. തൃശൂർ പനമ്പിള്ളിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതാവിനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാനത്ത് വീട്ടിൽ പ്രഭാതാണ് മകൻ ആനന്ദ കൃഷ്ണനെ വെട്ടിയത്. കുടുംബ വഴക്കിനെ തുടർന്നാണ് അക്രമണമെന്നാണ് സൂചന. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം തെങ്ങുകയറ്റ തൊഴിലാളിയായ പിതാവ് സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസവും മകനെ ആക്രമിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. നിലവിൽ കുട്ടിയുടേയും അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പിതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക