ഡല്‍ഹി: ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചിന് തീപിടിച്ചു. ഉടനെ തീ അണച്ചതിനാല്‍ മറ്റ് അപകടങ്ങളൊന്നുമില്ല. ട്രെയിന്‍ കുർവായ് കെതോറ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം.
കോച്ചിലെ ബാറ്ററി ബോക്സിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. ഉടൻ തന്നെ അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തുകയും ചെയ്തു. ഉടന്‍ തന്നെ തീ അണച്ചെന്ന് റെയില്‍വെ പ്രസ്താവനയില്‍ അറിയിച്ചു.
VIDEO | A fire broke out in a coach of Vande Bharat Express going from Bhopal to Delhi's Hazrat Nizamuddin Terminal at Kurwai Kethora railway station in Madhya Pradesh earlier today. No injury was reported in the incident.
(Source: Third Party) pic.twitter.com/m1Nj0mHJ46
— Press Trust of India (@PTI_News) July 17, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക