സൗദിയിലെ റിയാദില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി യുവാവ് മരിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരം ഇടവ ചിറയില്‍തൊടി സ്വദേശി ജാബിര്‍ ആണ് അപകടത്തിൽ മരിച്ചത്. റിയാദിലെ ജനാദ്രിയ റോഡിലുണ്ടായ അപകടത്തില്‍ ആണ് മരണം.
28 വയസായിരുന്നു. അവിവാഹിതനാണ്. അബ്ദുല്ല-ബീന മിസ്രിയ ദമ്പതികളുടെ മകനാണ് ജാബിര്‍. അതേസമയം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദില്‍ ഖബറടക്കുന്നതിനായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്മാന് സിദ്ദീഖ് തുവ്വൂരും കമ്പനി പ്രതിനിധികളും രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക