മലയാളികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം. കർക്കിടകമാസത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കർക്കിടക കഞ്ഞി. വളരെ എളുപ്പത്തിലും ഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രീതിയിൽ വീട്ടിൽ കർക്കടക്കഞ്ഞി തയാറാക്കാം. കേരളത്തിലെ പരമ്പരാഗത ചികിത്സാവിധിപ്രകാരം ആരോഗ്യപരിപാലനത്തിനായി തയ്യാറാക്കുന്ന ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി അഥവാ കര്ക്കിടകക്കഞ്ഞി.
വരാനിരിക്കുന്ന ഒരു വർഷത്തേക്കുള്ള ഊർജം ആവാഹിക്കാനുള്ള അവസരമാണ് കർക്കടകചര്യകൾ. പുലർച്ചെയുള്ള എണ്ണതേച്ചു കുളി, കർക്കടകക്കഞ്ഞി എല്ലാം രോഗപ്രതിരോധ ശക്തി കൂട്ടും. വളരെ എളുപ്പത്തിലും ഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രീതിയിൽ വീട്ടിൽ കർക്കടക്കഞ്ഞി തയ്യാറാക്കാം.
ചേരുവകൾ
ഞവരഅരി/ഉണക്കലരി – 1/2 കപ്പ്
കടുക് – 1 ടീസ്പൂൺ
എള്ള് – 1 ടീസ്പൂൺ
ഉലുവ – 1 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
തേങ്ങാപ്പാൽ -1/2 മുറി തേങ്ങയുടെ
മാവ് ഇല – 4 എണ്ണം
പ്ലാവ് ഇല -4 എണ്ണം
ഉപ്പ് – ആവശ്യമെങ്കിൽ മാത്രം
തയ്യാറാക്കുന്ന വിധം
അരി നല്ലതുപോലെ കഴുകിയതിനു ശേഷം 30 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. കടുക്, എള്ള്, ഉലുവ, ജീരകം എന്നിവ കഴുകിയ ശേഷം 30 മിനിറ്റ് വെള്ളത്തിൽ ഇട്ടുവയ്ക്കുക. മുപ്പതു മിനിറ്റ് കഴിഞ്ഞതിനു ശേഷം കടുക്, ഉലുവ, ജീരകം എന്നിവ മിക്സിയിൽ അരച്ച് പേസ്റ്റാക്കി എടുക്കാം. ഒരു മൺകലത്തിൽ കഴുകി വച്ചിരിക്കുന്ന അരി ഇട്ടു കൊടുക്കാം. ഇതിലേക്ക് അരച്ച പേസ്റ്റും ഇട്ടുകൊടുക്കാം. മഞ്ഞൾപ്പൊടിയും ചേർക്കുക. എടുത്തു വച്ചിരിക്കുന്ന മാവിന്റെയും പ്ലാവിന്റെയും ഇലകൾ മുറിച്ച ഇട്ടുകൊടുക്കാം.
ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് കഞ്ഞി വേവിച്ചെടുക്കാം. കഞ്ഞി വെന്തതിനുശേഷം തേങ്ങാപ്പാൽ ഒഴിച്ച് ചെറുതീയിൽ അഞ്ചു മിനിറ്റു കൂടി വേവിച്ചെടുക്കാം. നമ്മുടെ കർക്കിടകക്കഞ്ഞി തയാറായിക്കഴിഞ്ഞു ഉപ്പു നിർബന്ധമുണ്ടെങ്കിൽ മാത്രം.
എല്ലാത്തരം ഔഷധഗുണങ്ങളുമുള്ള ഒരു കർക്കിടക കഞ്ഞിയാണ്. നമ്മുടെ പറമ്പുകളിൽ നിന്നും കിട്ടുന്ന ഔഷധ ഗുണമുള്ള എല്ലാ ഇല വർഗങ്ങളും കർക്കിടക മാസം കഴിയുന്നത് വരെ ഓരോരോ ദിവസങ്ങളിലായി ഇടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക